Posts

Showing posts with the label മലയാളം

സിനിമാഗാന തർജ്ജമകൾ

സിനിമാഗാന തർജ്ജമകൾ  1. यह कश्तीवाला      क्या गा रहा था  कोई इसे भी      याद आ रहा था  ഈ വഞ്ചിക്കാരൻ     പാടിയതെന്തോ? ആരോ ഇയാൾക്കും     ഓർമ്മയിൽ വന്നോ? 2. राजा के माथे तिलक लगेगा     राणी के माथे सिन्दूर      राणी के माथे सिन्दूर मैं भी अपनी मन की आशा     पूरी करूँगी ज़रूर      पूरी करूँगी ज़रूर  രാജാവു താനോ തിലകം ചാർത്തി     സിന്ദൂരം ചാർത്തി റാണി     സിന്ദൂരം ചാർത്തി റാണി ഞാനുമെന്റെ മനസ്സിലെ ആശകൾ      സമ്പൂർണ്ണമാക്കും തോഴീ      സമ്പൂർണ്ണമാക്കും തോഴീ        

സംഗീതോത്സവം

വയലിൻനടുവിലിരുന്നൊരു പെണ്മണി  വയലിൻ മീട്ടുന്നു  തബലത്താളം ചേർക്കാൻ വയ്യാ-  തബലകളാർക്കുന്നു  സിത്താർതന്ത്രികൾ  ഗിത്താറൊപ്പം  ചിത്തമുലയ്ക്കുന്നു  വീണാനാദം മോഹിപ്പിച്ചു  വീണാറാമോദാൽ  (ശകലം - 8/11/2024, completed 9/10/2024)

ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത്

   "ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത് " എന്ന വിഷയത്തിൽ ഒരു കവിത എഴുതുമോ? (പെട്ടെന്നെഴുതിയതാണ്; മിനുക്കാൻ സമയം കിട്ടിയില്ല.) "കണക്കും കമ്പ്യൂട്ടറും    പഠിച്ചിട്ടെന്താ കാര്യം വണക്കത്തോടെ വല്ല    വീട്ടിലും ചേക്കേറേണ്ടോൾ?!" അടക്കം പറഞ്ഞതു     മറ്റാരുമല്ല, ശാസ്ത്രം  പഠിപ്പിക്കുന്ന സ്വന്തം     വത്സമ്മട്ടീച്ചർ തന്നെ! ചെറുക്കന്മാരും ചില      കുശുമ്പിപ്പെമ്പിള്ളേരും ഉറക്കെ ചിരിച്ചപ്പോൾ      വിഷമം വന്നു; പക്ഷേ  പടുത്ത പന്തങ്ങളെ      കൊളുത്തേണ്ടുന്ന തിരി,  കെടുത്താൻ ശ്രമിച്ചല്ലോ     എന്നിലെ കൊച്ചു നാളം! ഉത്തരം പറഞ്ഞതും      തെറ്റൊന്നു പിണഞ്ഞതും പെണ്ണായാൽ പാടില്ലെന്നോ?     ആണുങ്ങൾക്കാവാമെന്നോ? "ഡോക്ടർമാർ -  ആൺകുട്ടികൾ,     നേഴ്‌സുമാർ - പെൺകുട്ടികൾ"  ഇങ്ങനെ തരംതിരി-     വെങ്ങനെ ന്യായമാകും? ഗണിതം പഠിക്കുവാൻ      മിടുക്കുണ്ടെനി, ക്കതു  ഗണിക്കാതിരുന്നാലോ      സ്വയവഞ്ചന തന്നെ! പ്രതിസ...

യമകവിലാസം

   യമകവിലാസം    യമക വിലാസം = യമകത്തിന്റെ വിലാസം     യമകവി  ലാസം = യമകവിയുടെ ലാസം (നർത്തനം)      യമകവി  = (കവിതയെ) കൊല്ലുന്ന കവി  എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-)  3/19/2024 അനിത  അനിതരസാധാരണമൊരുപ്രാസം അനിത രസാധാരണമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ  ആധാരണം = താങ്ങൽ  അരമണി അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.) ഒരുമയിലാനന്ദം കൊണ്ടാടി പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദംകൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി  ഒരുമയിലാനന്ദം കൊണ്ടാടി കഥകളി   കഥകളിയുടെ നാട് കഥകളിവിടെ സുലഭം...

അരമണി

അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.)

വിളിപ്പേർവ്യുല്പത്തികൾ

 വിവിയൻ ഞങ്ങളുടെ  ആദ്യസന്താനമാണ്. ചുരുണ്ട മുടിയുള്ള, മിഴിഞ്ഞ കണ്ണുള്ള, ചുറുചുറുക്കുള്ള ഒരു ഏഴുവയസ്സുകാരി. വിവിയനെ  വീട്ടിൽ ഞങ്ങൾ പല പേരുകൾകൊണ്ടു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് നേരിട്ടർത്ഥമുണ്ട്; മറ്റുചിലതാകട്ടെ ഒറ്റക്കേൾവിയിൽ വിചിത്രമായി തോന്നും.  ഈ വിളിപ്പേരുകൾ വന്ന വഴികൾ പലതാണ്. അവയുടെ കഥകളാണ് ഈ  ലേഖനത്തിൽ.  വി / വിവി  ഈ രൂപങ്ങൾ വിവിയൻ നേരിട്ടു ലോപിച്ചുണ്ടായവ തന്നെ.  ഇത്തരുണത്തിൽ വിവിയൻ എന്ന പേരിന്റെ വ്യുല്പത്തിയും പറയാം.  ഇതൊരു ഇംഗ്ളീഷ് പേരാണെങ്കിൽകൂടി   -അൻ എന്ന പുരുഷപ്രത്യയം കേട്ടുശീലിച്ച മലയാളിച്ചെവികൾക്ക് പേരുകേൾക്കുമ്പോഴേ എന്തോ ഒരു പന്തികേടു തോന്നുന്നത് സ്വാഭാവികം. ആ സംശയം ശരിയുമാണ്. വിവിയൻ (Vivian) ശരിക്കും പറഞ്ഞാൽ ആൺകുട്ടികളുടെ പേരാണ്, പെൺകുട്ടികൾക്ക് വിവിയെൻ (Vivienne) എന്നാണ് വരേണ്ടത്.  മലയാളഭാഷയിൽ ഇത്രയധികം അഭിമാനിക്കുന്ന ഞാൻ, ഞാനും ഭാര്യയും തമ്മിൽ വളരെ ചിന്തിച്ചതിനുശേഷം എടുത്ത തീരുമാനമാണെങ്കിലും, എങ്ങനെ ആദ്യത്തെ കുട്ടിക്ക് ഇംഗ്ളീഷ് പേരിട്ടു?  യഥാർത്ഥത്തിൽ  വിവിയൻ എന്ന പേരുവന്നത് ഞങ്ങളുടെ  രണ്ടുപേരുടെ...

ശകലം 3/14/2023 - വാവേ, വാ വാ വാവെക്കാൻ

വാവേ! വാ വാ വാവെക്കാൻ താതാ! താ താ കോവയ്ക്ക ചാച്ചാ! ചാച്ചാം ചാഞ്ചാടാം കാക്കാ! കാ കാ കാക്കച്ചി മാമാ! മാ മാ മാമാങ്കം!

ശകലം 11/2/2021

1. ജീവിതമാനന്ദനിർഭരമാവണം ഈവിധം ക്ലേശിപ്പാനുള്ളതല്ല! 2.  കാവിയുടുത്തുനടക്കുന്ന കൂട്ടർക്കു ഭാവിയെപ്പറ്റിയെന്താധിയുള്ളൂ? 3. രാവിലേ തൊട്ടു തുടങ്ങുന്ന തൊല്ലകൾ ചാവിലേ തീരുകുള്ളെന്നു തോന്നും  4. പാവിട്ടെഴുന്നേറ്റു വന്നതേ കൈക്കുഞ്ഞു  വാവിട്ടുകേഴുന്ന കേട്ടുകൊണ്ടേ  5. ആവിയെടുത്തു കുതിർന്നതു  മാറാതെ  ചാവിയെടുത്തു ഞാനോടുന്നേരം  6. പാവയെക്കൂട്ടി കളിച്ചില്ലെന്നെന്മകൾ ആവലാതിപ്പെട്ടു കേണീടുന്നു!  (ഇതിൻ്റെ ആദ്യ രണ്ടു വരികൾ  പണ്ടെഴുതിയതാണ് . )

വിഭൂതി

(കോറയിൽ വന്ന ഒരു ചോദ്യ ത്തിനുത്തരമായെഴുതിയത്)  ചോദ്യത്തിൽതന്നെ പാതി ഉത്തരമുണ്ടല്ലോ!  ഇതാ ഒരു കവിത. 'കവിത എഴുതിത്തരാമോ' എന്നു ചോദിച്ചതിനാൽ ചോദ്യകർത്താവിൻ്റെ  പേരും ഉൾപ്പെടുത്തിയിരിക്കുന്നു.  തീവ്രമാം പ്രണയവും ഗാഢമാം വിരഹവും ചാലിച്ചു ചാർത്തി ഞാൻ ആകേ വിഭൂതിയായ്! ചപലസഞ്ചാരിയും അചലമാം സ്ഥായിയും കൂട്ടിയിടിച്ചെന്നിൽ ആകേ വിഭൂതിയായ്! കായുന്ന കയ്പ്പും മയക്കും മധുരവും ഒന്നായ് രുചിച്ചു ഞാൻ ആകേ വിഭൂതിയായ്! അദഹ്യമാം കാഷ്ഠവും തീക്ഷ്ണമാം താപവും തമ്മിലിടഞ്ഞു ഞാൻ ആകേ വിഭൂതിയായ്!

Jesus - യേശുനാഥൻ

കന്യകതന്നുടെ ഗർഭത്തിലുണ്ടായി ധന്യശിരോമണി യേശുനാഥൻ കല്യാണവീട്ടിലെ വെള്ളത്തെ വീഞ്ഞാക്കി വല്ലായ്മ തീർത്തവനേശുനാഥൻ സംഗതമായൊരു സങ്കടമൊക്കെയും ശങ്കരമയക്കിയതേശുനാഥൻ

ശകലം 11 / 14 / 2020

തോന്ന്യവാസങ്ങൾ ചെയ്യുമ്പോൾ ഞാനെനിക്കു സ്വയം ഗുരു!

Lead kindly light!

 Translation of a hymn Lead, Kindly Light, Amid th'encircling gloom; Lead Thou me on! The night is dark, And I am far from home Lead Thou me on! Keep Thou my feet; I do not ask to see The distant scene - One step enough for me    നയിക്കേണമേ! വെളിച്ചമേ നീയെന്നെ നയിക്കേണമേ! കൂരിരുളും, എൻ വീടോ വിദൂരം  നയിക്കേണമേ! എൻ വഴി കാക്ക! ആശിക്കുന്നില്ല  ദൂരദ്യശ്യം - ഒരടി മാത്രം മതി 

ശകലം 10/8/2020

ഉള്ളുള്ളുള്ളി ചെമന്നുള്ളി  മല്ലല്ലല്ലി നറും മല്ലി?

A silly poem

അണക്കരയ്ക്കുവിളിക്കണം   വണക്കമോടിരിക്കണം  ഉണക്കമീൻ കഴിക്കണം  പിണക്കമൊക്കെ മാറണം   

രാത്രിയിലെ കഴുവേറ്റ്

തൂങ്ങുവാൻ നേരമായപ്പോൾ മൂങ്ങകൾക്കു പ്രമാദമായ് മിഴിച്ച കണ്ണുകൾ മൂടി ഇരുട്ടുചാക്കു വീഴവേ കഴുത്തിൽ കുരുങ്ങി കൊച്ചു- കയറായ് വന്ന കാറലും This poem is, at the same time, about night and about a hanging / execution.

കുരുവി

അരുവിക്കരയിൽ കുരുവിയിരുന്നു മരുവിൽനിന്നും മണലു പറന്നു ഒരുവിരലകലെ ഒരു വിര വീണു കുരുവിക്കുഞ്ഞതു കൊത്തിത്തിന്നു

മൊബൈൽ സംസ്കാരം

ഞാനെവിടെ? ഫോണവിടെ. ഫോണെവിടെ? ഞാനവിടെ. ഞാനും ഫോണും ഞങ്ങടെ ലോകം ആരോടും നേരിട്ടു മിണ്ടാത്ത ലോകം നീയാരാ?

രാജ്ഞിയെ സ്നേഹിച്ച ചിത്രകാരൻ

... പത്രത്തിൽ കാണുന്ന ചിത്രങ്ങൾ മാത്രമേ മിത്രമേയിന്നെനിക്കാകെയുള്ളൂ ...

കാളി

Image
ഉണ്ടക്കണ്ണുള്ളവൾ നീണ്ടനാക്കുള്ളവൾ 1 ചുണ്ടു ചെമന്നവൾ 2 കാളി! വക്കാണം 3  മൂത്തിട്ടു വെട്ടാനായ് വന്നോന്റെ തൊണ്ടയറുത്തവൾ 4 കാളി! കോപത്തെയാറ്റുവാൻ ചങ്കരൻ 5  ചെന്നതും ചങ്കിൽ ചവിട്ടിയോൾ കാളി! 1. അധികം സംസാരിക്കുന്നവൾ എന്നും അർത്ഥം 2. ദേവിക്ക് ചോരകൊണ്ട്,  സ്ത്രീയ്ക്ക് ചായംകൊണ്ട് 3. ദേവിക്ക് അസുരയുദ്ധം, സ്ത്രീയ്ക്ക് അയൽക്കാരനുമായി 4. ഉത്തരം മുട്ടിച്ചവൾ എന്നും അർത്ഥം 5. ഭർത്താവ്, ദേവിയുടെയും (ശിവൻ)

ശകലം - 1/6/18

തുമ്പപ്പൂന്തേനുണ്ണാൻ തുമ്പകളില്ലെന്നു തുമ്പി വിതുമ്പിക്കരഞ്ഞു