Posts

സിനിമാഗാന തർജ്ജമകൾ

സിനിമാഗാന തർജ്ജമകൾ  1. यह कश्तीवाला      क्या गा रहा था  कोई इसे भी      याद आ रहा था  ഈ വഞ്ചിക്കാരൻ     പാടിയതെന്തോ? ആരോ ഇയാൾക്കും     ഓർമ്മയിൽ വന്നോ? 2. राजा के माथे तिलक लगेगा     राणी के माथे सिन्दूर      राणी के माथे सिन्दूर मैं भी अपनी मन की आशा     पूरी करूँगी ज़रूर      पूरी करूँगी ज़रूर  രാജാവു താനോ തിലകം ചാർത്തി     സിന്ദൂരം ചാർത്തി റാണി     സിന്ദൂരം ചാർത്തി റാണി ഞാനുമെന്റെ മനസ്സിലെ ആശകൾ      സമ്പൂർണ്ണമാക്കും തോഴീ      സമ്പൂർണ്ണമാക്കും തോഴീ        

സംഗീതോത്സവം

വയലിൻനടുവിലിരുന്നൊരു പെണ്മണി  വയലിൻ മീട്ടുന്നു  തബലത്താളം ചേർക്കാൻ വയ്യാ-  തബലകളാർക്കുന്നു  സിത്താർതന്ത്രികൾ  ഗിത്താറൊപ്പം  ചിത്തമുലയ്ക്കുന്നു  വീണാനാദം മോഹിപ്പിച്ചു  വീണാറാമോദാൽ  (ശകലം - 8/11/2024, completed 9/10/2024)

ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത്

   "ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത് " എന്ന വിഷയത്തിൽ ഒരു കവിത എഴുതുമോ? (പെട്ടെന്നെഴുതിയതാണ്; മിനുക്കാൻ സമയം കിട്ടിയില്ല.) "കണക്കും കമ്പ്യൂട്ടറും    പഠിച്ചിട്ടെന്താ കാര്യം വണക്കത്തോടെ വല്ല    വീട്ടിലും ചേക്കേറേണ്ടോൾ?!" അടക്കം പറഞ്ഞതു     മറ്റാരുമല്ല, ശാസ്ത്രം  പഠിപ്പിക്കുന്ന സ്വന്തം     വത്സമ്മട്ടീച്ചർ തന്നെ! ചെറുക്കന്മാരും ചില      കുശുമ്പിപ്പെമ്പിള്ളേരും ഉറക്കെ ചിരിച്ചപ്പോൾ      വിഷമം വന്നു; പക്ഷേ  പടുത്ത പന്തങ്ങളെ      കൊളുത്തേണ്ടുന്ന തിരി,  കെടുത്താൻ ശ്രമിച്ചല്ലോ     എന്നിലെ കൊച്ചു നാളം! ഉത്തരം പറഞ്ഞതും      തെറ്റൊന്നു പിണഞ്ഞതും പെണ്ണായാൽ പാടില്ലെന്നോ?     ആണുങ്ങൾക്കാവാമെന്നോ? "ഡോക്ടർമാർ -  ആൺകുട്ടികൾ,     നേഴ്‌സുമാർ - പെൺകുട്ടികൾ"  ഇങ്ങനെ തരംതിരി-     വെങ്ങനെ ന്യായമാകും? ഗണിതം പഠിക്കുവാൻ      മിടുക്കുണ്ടെനി, ക്കതു  ഗണിക്കാതിരുന്നാലോ      സ്വയവഞ്ചന തന്നെ! പ്രതിസന്ധികൾ വന്നാൽ     കുറുകെ കടക്കുവാൻ അതിസാമര്ത്ഥ്യം വേണ്ടാ,      ഉറച്ച മനം മതി!  കവിളത്തൊഴുകിയ     കണ്ണുനീർ തുടച്ചിട്ടാ- ളവിടുന്നെഴുന്നേറ്റു,      ദൃഢമായ് നടകൊണ്ടാൾ  അറിവിൻ ഭണ്ടാരമാ

യമകവിലാസം

   യമകവിലാസം    യമക വിലാസം = യമകത്തിന്റെ വിലാസം     യമകവി  ലാസം = യമകവിയുടെ ലാസം (നർത്തനം)      യമകവി  = (കവിതയെ) കൊല്ലുന്ന കവി  എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-)  3/19/2024 അനിത  അനിതരസാധാരണമൊരുപ്രാസം അനിത രസാധാരമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ  അരമണി അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.) ഒരുമയിലാനന്ദം കൊണ്ടാടി പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദംകൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി  ഒരുമയിലാനന്ദം കൊണ്ടാടി കഥകളി   കഥകളിയുടെ നാട് കഥകളിവിടെ സുലഭം  കരയും തിരയും  കരയും തിരയും കരയും പിരിയും കരയും പിരിയും തിരയും പിരിയും കരയും കരയും തിരയും കരയും കരയും തിരയും  തിരയും തിരയും  തിരയും തിരിയും കരയും തിരിയും കരയും തിരയും കരയും പ

അരമണി

അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.)

വിളിപ്പേർവ്യുല്പത്തികൾ

 വിവിയൻ ഞങ്ങളുടെ  ആദ്യസന്താനമാണ്. ചുരുണ്ട മുടിയുള്ള, മിഴിഞ്ഞ കണ്ണുള്ള, ചുറുചുറുക്കുള്ള ഒരു ഏഴുവയസ്സുകാരി. വിവിയനെ  വീട്ടിൽ ഞങ്ങൾ പല പേരുകൾകൊണ്ടു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് നേരിട്ടർത്ഥമുണ്ട്; മറ്റുചിലതാകട്ടെ ഒറ്റക്കേൾവിയിൽ വിചിത്രമായി തോന്നും.  ഈ വിളിപ്പേരുകൾ വന്ന വഴികൾ പലതാണ്. അവയുടെ കഥകളാണ് ഈ  ലേഖനത്തിൽ.  വി / വിവി  ഈ രൂപങ്ങൾ വിവിയൻ നേരിട്ടു ലോപിച്ചുണ്ടായവ തന്നെ.  ഇത്തരുണത്തിൽ വിവിയൻ എന്ന പേരിന്റെ വ്യുല്പത്തിയും പറയാം.  ഇതൊരു ഇംഗ്ളീഷ് പേരാണെങ്കിൽകൂടി   -അൻ എന്ന പുരുഷപ്രത്യയം കേട്ടുശീലിച്ച മലയാളിച്ചെവികൾക്ക് പേരുകേൾക്കുമ്പോഴേ എന്തോ ഒരു പന്തികേടു തോന്നുന്നത് സ്വാഭാവികം. ആ സംശയം ശരിയുമാണ്. വിവിയൻ (Vivian) ശരിക്കും പറഞ്ഞാൽ ആൺകുട്ടികളുടെ പേരാണ്, പെൺകുട്ടികൾക്ക് വിവിയെൻ (Vivienne) എന്നാണ് വരേണ്ടത്.  മലയാളഭാഷയിൽ ഇത്രയധികം അഭിമാനിക്കുന്ന ഞാൻ, ഞാനും ഭാര്യയും തമ്മിൽ വളരെ ചിന്തിച്ചതിനുശേഷം എടുത്ത തീരുമാനമാണെങ്കിലും, എങ്ങനെ ആദ്യത്തെ കുട്ടിക്ക് ഇംഗ്ളീഷ് പേരിട്ടു?  യഥാർത്ഥത്തിൽ  വിവിയൻ എന്ന പേരുവന്നത് ഞങ്ങളുടെ  രണ്ടുപേരുടെയും പേരുകളുടെ അക്ഷരങ്ങളിൽനിന്നാണ്!  'വിനോദിൽനിന്നു 'വി' (VI) യ