ശകലം - 2/22/2026 - പാതകം
പാതകം
പതിയെ പതിയെവിട്ടി-
ട്ടന്യനെച്ചെന്നു കണ്ടാൾ
പതിത പതിവുതെറ്റാ-
തെട്ടുമാസം കഴിച്ചാൾ
പതി തപതി ഉറക്കം
കെട്ടു നിശ്വാസദീർഘൻ
പതിരു, പതിയിരുന്നനാൻ,
പാറ്റിദൂരെക്കളഞ്ഞാൻ!
Comments