ശകലം 11/2/2021
1. ജീവിതമാനന്ദനിർഭരമാവണം ഈവിധം ക്ലേശിപ്പാനുള്ളതല്ല! 2. കാവിയുടുത്തുനടക്കുന്ന കൂട്ടർക്കു ഭാവിയെപ്പറ്റിയെന്താധിയുള്ളൂ? 3. രാവിലേ തൊട്ടു തുടങ്ങുന്ന തൊല്ലകൾ ചാവിലേ തീരുകുള്ളെന്നു തോന്നും 4. പാവിട്ടെഴുന്നേറ്റു വന്നതേ കൈക്കുഞ്ഞു വാവിട്ടുകേഴുന്ന കേട്ടുകൊണ്ടേ 5. ആവിയെടുത്തു കുതിർന്നതു മാറാതെ ചാവിയെടുത്തു ഞാനോടുന്നേരം 6. പാവയെക്കൂട്ടി കളിച്ചില്ലെന്നെന്മകൾ ആവലാതിപ്പെട്ടു കേണീടുന്നു! (ഇതിൻ്റെ ആദ്യ രണ്ടു വരികൾ പണ്ടെഴുതിയതാണ് . )