യമകവിലാസം
യമകവിലാസം യമക വിലാസം = യമകത്തിന്റെ വിലാസം യമകവി ലാസം = യമകവിയുടെ ലാസം (നർത്തനം) യമകവി = (കവിതയെ) കൊല്ലുന്ന കവി എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-) 3/19/2024 അനിത അനിതരസാധാരണമൊരുപ്രാസം അനിത രസാധാരമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ അരമണി അരമണിനേരമിരുന്നൊരു ബാല അരമണി ചെമ്പുമുലഞ്ഞൊരു ചേല അരമണിയാൾ! അവൾ ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം അരമണി = അരയിലെ മണി അരമണി = അ + രമണി = രമണിയല്ലാത്തവൾ അരമണിവോർ = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ (രണ്ടാം വരി വെറും വർണ്ണനയാണ്. ഈ സ്ത്രീ ചെയ്ത വേലയെന്താണെന്ന് വ്യക്തമല്ല.) ഒരുമയിലാനന്ദം കൊണ്ടാടി പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദംകൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി ഒരുമയിലാനന്ദം കൊണ്ടാടി കഥകളി കഥകളിയുടെ നാട് കഥകളിവിടെ സുലഭം കരയും തിരയും കരയും തിരയും കരയും പിരിയും കരയും പിരിയും തിരയും പിരിയും കരയും കരയും തിരയും കരയും കരയും തിരയും തിരയും തിരയും തിരയും തിരിയും കരയും തിരിയും കരയും തിരയും കരയും പ