Posts

Showing posts from March, 2024

യമകവിലാസം

   യമകവിലാസം    യമക വിലാസം = യമകത്തിന്റെ വിലാസം     യമകവി  ലാസം = യമകവിയുടെ ലാസം (നർത്തനം)      യമകവി  = (കവിതയെ) കൊല്ലുന്ന കവി  എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-)  3/19/2024 അനിത  അനിതരസാധാരണമൊരുപ്രാസം അനിത രസാധാരമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ  അരമണി അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.) ഒരുമയിലാനന്ദം കൊണ്ടാടി പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദംകൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി  ഒരുമയിലാനന്ദം കൊണ്ടാടി കഥകളി   കഥകളിയുടെ നാട് കഥകളിവിടെ സുലഭം  കരയും തിരയും  കരയും തിരയും കരയും പിരിയും കരയും പിരിയും തിരയും പിരിയും കരയും കരയും തിരയും കരയും കരയും തിരയും  തിരയും തിരയും  തിരയും തിരിയും കരയും തിരിയും കരയും തിരയും കരയും പ

അരമണി

അരമണിനേരമിരുന്നൊരു ബാല  അരമണി ചെമ്പുമുലഞ്ഞൊരു  ചേല അരമണിയാൾ! അവൾ  ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം  അരമണി = അരയിലെ മണി  അരമണി = അ + രമണി = രമണിയല്ലാത്തവൾ  അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ  (രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.)

വിളിപ്പേർവ്യുല്പത്തികൾ

 വിവിയൻ ഞങ്ങളുടെ  ആദ്യസന്താനമാണ്. ചുരുണ്ട മുടിയുള്ള, മിഴിഞ്ഞ കണ്ണുള്ള, ചുറുചുറുക്കുള്ള ഒരു ഏഴുവയസ്സുകാരി. വിവിയനെ  വീട്ടിൽ ഞങ്ങൾ പല പേരുകൾകൊണ്ടു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് നേരിട്ടർത്ഥമുണ്ട്; മറ്റുചിലതാകട്ടെ ഒറ്റക്കേൾവിയിൽ വിചിത്രമായി തോന്നും.  ഈ വിളിപ്പേരുകൾ വന്ന വഴികൾ പലതാണ്. അവയുടെ കഥകളാണ് ഈ  ലേഖനത്തിൽ.  വി / വിവി  ഈ രൂപങ്ങൾ വിവിയൻ നേരിട്ടു ലോപിച്ചുണ്ടായവ തന്നെ.  ഇത്തരുണത്തിൽ വിവിയൻ എന്ന പേരിന്റെ വ്യുല്പത്തിയും പറയാം.  ഇതൊരു ഇംഗ്ളീഷ് പേരാണെങ്കിൽകൂടി   -അൻ എന്ന പുരുഷപ്രത്യയം കേട്ടുശീലിച്ച മലയാളിച്ചെവികൾക്ക് പേരുകേൾക്കുമ്പോഴേ എന്തോ ഒരു പന്തികേടു തോന്നുന്നത് സ്വാഭാവികം. ആ സംശയം ശരിയുമാണ്. വിവിയൻ (Vivian) ശരിക്കും പറഞ്ഞാൽ ആൺകുട്ടികളുടെ പേരാണ്, പെൺകുട്ടികൾക്ക് വിവിയെൻ (Vivienne) എന്നാണ് വരേണ്ടത്.  മലയാളഭാഷയിൽ ഇത്രയധികം അഭിമാനിക്കുന്ന ഞാൻ, ഞാനും ഭാര്യയും തമ്മിൽ വളരെ ചിന്തിച്ചതിനുശേഷം എടുത്ത തീരുമാനമാണെങ്കിലും, എങ്ങനെ ആദ്യത്തെ കുട്ടിക്ക് ഇംഗ്ളീഷ് പേരിട്ടു?  യഥാർത്ഥത്തിൽ  വിവിയൻ എന്ന പേരുവന്നത് ഞങ്ങളുടെ  രണ്ടുപേരുടെയും പേരുകളുടെ അക്ഷരങ്ങളിൽനിന്നാണ്!  'വിനോദിൽനിന്നു 'വി' (VI) യ