Posts

Showing posts from 2021

ശകലം 11/2/2021

1. ജീവിതമാനന്ദനിർഭരമാവണം  ഈവിധം ക്ലേശിപ്പാനുള്ളതാണോ? 2.  കാവിയുടുത്തുനടക്കുന്ന കൂട്ടർക്കു ഭാവിയെപ്പറ്റിയെന്താധിയുള്ളൂ? 3. രാവിലേ തൊട്ടു തുടങ്ങുന്ന തൊല്ലകൾ  ചാവിലേ തീരുകുള്ളെന്നു തോന്നും  4. പാവിട്ടെഴുന്നേറ്റു വന്നതേ കൈക്കുഞ്ഞു   വാവിട്ടുകേഴുന്ന കേട്ടുകൊണ്ടേ  5. ആവിയെടുത്തു കുതിർന്നതു  മാറാതെ  ചാവിയെടുത്തു ഞാനോടുന്നേരം  6. പാവയെക്കൂട്ടി കളിച്ചില്ലെന്നെന്മകൾ  ആവലാതിപ്പെട്ടു കേണീടുന്നു!  (ഇതിൻ്റെ ആദ്യ രണ്ടു വരികൾ  പണ്ടെഴുതിയതാണ് . )

വിഭൂതി

(കോറയിൽ വന്ന ഒരു ചോദ്യ ത്തിനുത്തരമായെഴുതിയത്)  ചോദ്യത്തിൽതന്നെ പാതി ഉത്തരമുണ്ടല്ലോ!  ഇതാ ഒരു കവിത. 'കവിത എഴുതിത്തരാമോ' എന്നു ചോദിച്ചതിനാൽ ചോദ്യകർത്താവിൻ്റെ  പേരും ഉൾപ്പെടുത്തിയിരിക്കുന്നു.  തീവ്രമാം പ്രണയവും  ഗാഢമാം വിരഹവും  ചാലിച്ചു ചാർത്തി ഞാൻ  ആകേ വിഭൂതിയായ്! ചപലസഞ്ചാരിയും  അചലമാം സ്ഥായിയും  കൂട്ടിയിടിച്ചെന്നിൽ  ആകേ വിഭൂതിയായ്! കായുന്ന കയ്പ്പും  മയക്കും മധുരവും  ഒന്നായ് രുചിച്ചു ഞാൻ  ആകേ വിഭൂതിയായ്! അദഹ്യമാം കാഷ്ഠവും  തീക്ഷ്ണമാം താപവും  തമ്മിലിടഞ്ഞു ഞാൻ  ആകേ വിഭൂതിയായ്!

ശകലം - 5/18/2021

പോർമുലപ്പാലു തോർന്നപ്പോൾ ഫോർമുലപ്പാൽ കൊടുത്തവൾ   

Jesus - യേശുനാഥൻ

കന്യകതന്നുടെ ഗർഭത്തിലുണ്ടായി ധന്യശിരോമണി യേശുനാഥൻ കല്യാണവീട്ടിലെ വെള്ളത്തെ വീഞ്ഞാക്കി വല്ലായ്മ തീർത്തവനേശുനാഥൻ സംഗതമായൊരു സങ്കടമൊക്കെയും ശങ്കരമയക്കിയതേശുനാഥൻ