യമകവിലാസം
യമകവിലാസം
യമക വിലാസം = യമകത്തിന്റെ വിലാസം
യമകവി ലാസം = യമകവിയുടെ ലാസം (നർത്തനം)
യമകവി = (കവിതയെ) കൊല്ലുന്ന കവി
എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-)
3/19/2024
അനിത
അനിത രസാധാരമായ് ചമച്ചാൾ
--------------------
അനിത = കവയിത്രിയുടെ പേർ
അരമണി
അരമണിനേരമിരുന്നൊരു ബാല
അരമണി ചെമ്പുമുലഞ്ഞൊരു ചേല
അരമണിയാൾ! അവൾ ചെയ്തൊരു വേല!
അരമണിവോർക്കൻപുണ്ടാകേല!
അരമണിനേരം = അര മണിക്കൂർ നേരം
അരമണി = അരയിലെ മണി
അരമണി = അ + രമണി = രമണിയല്ലാത്തവൾ
അരമണിവോർ = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ
(രണ്ടാം വരി വെറും വർണ്ണനയാണ്. ഈ സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.)
ഒരുമയിലാനന്ദം കൊണ്ടാടി
പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി-
ട്ടൊരുമയിലാനന്ദംകൊണ്ടാടി
ഒമ്പതുമയിലുകളൊന്നിച്ചാടി
ഒരുമയിലാനന്ദം കൊണ്ടാടി
കഥകളി
കഥകളിവിടെ സുലഭം
കരയും തിരയും
കരയും പിരിയും
കരയും പിരിയും
തിരയും പിരിയും
കരയും കരയും
തിരയും കരയും
കരയും തിരിയും
കരയും പിരിയും
താമരസംഭവൻ
കാമരസം ഭവനുടനേ മാറ്റീ
നാമരസംഭ്രമമോടിതുപാർത്തു
തുമ്പി
തുമ്പപ്പൂന്തേനുണ്ണാൻ തുമ്പകളില്ലെന്നു
തുമ്പി വിതുമ്പിക്കരഞ്ഞു
ദാഹം
ദാഹത്തിനു നീർ പോലെത്താൻ
----
(ദാഹം = ദാ + അഹം = ഇതാ ഞാൻ )
മരമണി
മണി രമണി
മരണമണി
മരമണി മുഴക്കി
------------------------
മണി = രത്‌നം
രമണി = രമണി എന്ന സ്ത്രീ
മരമണി = മരം കൊണ്ടുണ്ടാക്കിയ മണി (വാദ്യം) - xylophone
മായാവിനോദങ്ങൾ
മായാവിനോദനവും കഴിച്ചാൻ
മായാവിനോദനം = മായയെ ഓടിച്ചു കളയൽ
വിനോദന = ഓടിച്ചു കളയുന്ന
മുലപ്പാൽ
പോർമുലപ്പാലു തോർന്നപ്പോൾ
ഫോർമുലപ്പാൽ കൊടുത്തവൾ
മൂക്കടപ്പ്
ഇക്കടപ്പത്രത്തിലൊപ്പിടാം ഞാൻ
വായനാശീലം
വായനാശീലമുള്ളോർക്ക്
വായനാറ്റം പൊറുക്കുമോ?
Comments