Posts

Showing posts from May, 2008

നിര്‍വൃതഗാനം

ഞാനെനിക്കച്ഛന്‍ ഞാനെനിക്കമ്മ ഞാനെനിക്കാരോമല്‍ പെങ്ങളുതാനും ഞാനെന്റെ പുത്രന്‍ ഞാനെന്റെ പുത്രി ഞാനെന്റെ സ്വന്തവും ബന്ധുവും സ്ത്രീയും ഞാനെന്റെ മാര്‍ഗ്ഗം ഞാനെന്റെ ലക്ഷ്യം ഞാനെന്റെ ദേഹവും ദേഹിയും ധീയും ഞാനെന്‍ തുടക്കം ഞാനെന്നൊടുക്കം ഞാനതിന്‍ മധ്യത്തിലുള്ള പ്രയാണം (Translation: Song of the Enlightened I am my father, I am my mother, I am my dear little sister, too. I am my son, I am my daughter, I am my kith, kin and wife too. I am my way, I am my aim, I am my body, soul and intellect. I am my beginning, I am my end, And I am the journey in between. )