നിര്‍വൃതഗാനം
ഞാനെനിക്കച്ഛന്‍ ഞാനെനിക്കമ്മ
ഞാനെനിക്കാരോമല്‍ പെങ്ങളുതാനും
ഞാനെന്റെ പുത്രന്‍ ഞാനെന്റെ പുത്രി
ഞാനെന്റെ സ്വന്തവും ബന്ധുവും സ്ത്രീയും
ഞാനെന്റെ മാര്‍ഗ്ഗം ഞാനെന്റെ ലക്ഷ്യം
ഞാനെന്റെ ദേഹവും ദേഹിയും ധീയും
ഞാനെന്‍ തുടക്കം ഞാനെന്നൊടുക്കം
ഞാനതിന്‍ മധ്യത്തിലുള്ള പ്രയാണം
(Translation:
Song of the Enlightened
I am my father, I am my mother,
I am my dear little sister, too.
I am my son, I am my daughter,
I am my kith, kin and wife too.
I am my way, I am my aim,
I am my body, soul and intellect.
I am my beginning, I am my end,
And I am the journey in between.
)
Comments