സ്വാഗതം
Conversational:
വാ! വാ!
കേറിവരൂ!
ചെരിപ്പവിടെയിട്ടോളൂ!
ഇരിക്കൂ!
കുടിക്കാനായ് ചായ?
അതോ തണുത്തതു മതീ?
എന്താണു?
ഭാഗീരഥീ! ആരാ വന്നതു നോക്ക് !
ഇതെന്തതിശയം! ഇന്നങ്ങു ചോദിച്ചതേയുള്ളൂ നിന്റെ വിശേഷം!
അമ്മ സുഖമായ് വീട്ടിൽ തിരിച്ചെത്തിയോ?
As a ശ്ലോകം:
വാ! വാ! കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ! ഇരിക്കൂ! കുടി-
ക്കാനായ് ചായ? അതോ തണുത്തതു മതീ? എന്താണു? ഭാഗീരഥീ!
ആരാ വന്നതു നോ, ക്കിതെന്തതിശയം! ഇന്നങ്ങു ചോദിച്ചതേ-
യുള്ളൂ നിന്റെ വിശേഷ! മമ്മ സുഖമായ് വീട്ടിൽ തിരിച്ചെത്തിയോ?
Comments