ഒരു കുടിയന്റെ മരണം
കള്ളുങ്കുപ്പി ചെരിച്ചൊഴിച്ചു മറിയം കെഞ്ചുന്ന വായ്ക്കുള്ളിലേ- യ്ക്കുള്ളങ്കൈയ്യിലൊളിച്ചുവച്ച വിഷമോ കാട്ടീല കെട്ട്യോനെയാൾ. പുള്ളിക്കാരനിരിക്കുവോളമരികിൽ 'വെള്ളം' കൊടുക്കാനവൾ; ഉള്ളം കൊണ്ടു വരിച്ചവൻ കെടുകിലോ പാഷാണമാണാശ്രയം ------ കെടുക = ഇല്ലാതാവുക (മരിക്കുക എന്ന് വ്യംഗ്യം)