ഒരു കുടിയന്റെ മരണം

കള്ളുങ്കുപ്പി ചെരിച്ചൊഴിച്ചു മറിയം കെഞ്ചുന്ന വായ്ക്കുള്ളിലേ-
യ്ക്കുള്ളങ്കൈയ്യിലൊളിച്ചുവച്ച വിഷമോ കാട്ടീല കെട്ട്യോനെയാൾ.
പുള്ളിക്കാരനിരിക്കുവോളമരികിൽ 'വെള്ളം' കൊടുക്കാനവൾ;
ഉള്ളം കൊണ്ടു വരിച്ചവൻ കെടുകിലോ  പാഷാണമാണാശ്രയം

------

കെടുക = ഇല്ലാതാവുക (മരിക്കുക എന്ന് വ്യംഗ്യം)

Comments

Popular posts from this blog

The fabric of all there is

അരമണി