കോവിഡുകാലം (ശകലം - 9/28/2022)
കോവിഡംബരമാർന്നു1നിൽപ്പൊരുകാലാമാണിതു ഭൂമിയിൽ
കോവിഡംബിതരായി2 മാനുഷരാശവിട്ടു വലഞ്ഞുപോയ്!
വാക്‌സിനുണ്ടൊരു മൂന്നുനാലു, മരുന്നുകൂട്ടുകൾ വേറെയും
വാക്സമർത്ഥനുചൊല്ലുവാനൊരു മന്ത്രജാലവുമുണ്ടുപോൽ3!
മാസ്‌കുവച്ചു നടക്കണം, അടിയാറു4 ദൂരെയിരിക്കണം,
ഭാസ്കരൻ്റെവെളിച്ചമേറ്റഥ ദേഹശുദ്ധിവരുത്തണം.5
സൂമിലൂടെ6 നടത്തണം കല്യാണവും പുരകേറലും
നാമിതൊക്കെ സഹിക്കണം, ആയ7 പങ്കുവഹിക്കണം!
1 - കോവിഡ് + അംബരമാർന്നു
2 - കോവിഡംബിതർ = അപഹാസ്യരായവർ, എത്ര ശ്രമിച്ചിട്ടും അതിനെ കീഴ്‌പ്പെടുത്താൻ കഴിയാത്തതിനാൽ
3 - മരുന്നുകൊണ്ടും മന്ത്രംകൊണ്ടും മാറുന്നില്ലെന്നു സാരം
4 - ആറടി
5 - സൂര്യപ്രകാശം ഏൽക്കുന്നത് കോവിഡ് മാറാൻ നന്നെന്നൊരു പഠനമുണ്ട്
6 - zoom എന്ന app
7 - ആകുംവണ്ണം
സമയം കളയാൻ വെറുതേ കോറിയത്. സാഹിത്യമൂല്യം കുറവാണ്, പക്ഷേ കുറച്ചു വാക്‌സാമർത്ഥ്യം കാട്ടിയിട്ടുണ്ട്! :-)
Comments