ശകലം - 11/5/2022
പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി-
ട്ടൊരുമയിലാനന്ദം കൊണ്ടാടി
ഒമ്പതുമയിലുകളൊന്നിച്ചാടി
ഒരുമയിലാനന്ദം കൊണ്ടാടി
===
ചോദ്യം:
വാക്കുപിരിച്ച് അർത്ഥം പറയുക:
ഒരുമയിലാനന്ദംകൊണ്ടാടി
ഉത്തരം: ഇതിന് രണ്ടർത്ഥം പറയാം
ഒരു മയിൽ ആനന്ദംകൊണ്ട് ആടി = ഒരു മയിൽ സന്തോഷം കൊണ്ട് ആടി (നൃത്തം ചെയ്തു)
ഒരുമയിൽ ആനന്ദം കൊണ്ടാടി = ഒരുമയിൽ (കൂട്ടായ്മയിൽ) സന്തോഷം ആഘോഷിച്ചു
എപ്പടി?
Comments