ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത്
"ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത് " എന്ന വിഷയത്തിൽ ഒരു കവിത എഴുതുമോ? (പെട്ടെന്നെഴുതിയതാണ്; മിനുക്കാൻ സമയം കിട്ടിയില്ല.) "കണക്കും കമ്പ്യൂട്ടറും പഠിച്ചിട്ടെന്താ കാര്യം വണക്കത്തോടെ വല്ല വീട്ടിലും ചേക്കേറേണ്ടോൾ?!" അടക്കം പറഞ്ഞതു മറ്റാരുമല്ല, ശാസ്ത്രം പഠിപ്പിക്കുന്ന സ്വന്തം വത്സമ്മട്ടീച്ചർ തന്നെ! ചെറുക്കന്മാരും ചില കുശുമ്പിപ്പെമ്പിള്ളേരും ഉറക്കെ ചിരിച്ചപ്പോൾ വിഷമം വന്നു; പക്ഷേ പടുത്ത പന്തങ്ങളെ കൊളുത്തേണ്ടുന്ന തിരി, കെടുത്താൻ ശ്രമിച്ചല്ലോ എന്നിലെ കൊച്ചു നാളം! ഉത്തരം പറഞ്ഞതും തെറ്റൊന്നു പിണഞ്ഞതും പെണ്ണായാൽ പാടില്ലെന്നോ? ആണുങ്ങൾക്കാവാമെന്നോ? "ഡോക്ടർമാർ - ആൺകുട്ടികൾ, നേഴ്‌സുമാർ - പെൺകുട്ടികൾ" ഇങ്ങനെ തരംതിരി- വെങ്ങനെ ന്യായമാകും? ഗണിതം പഠിക്കുവാൻ മിടുക്കുണ്ടെനി, ക്കതു ഗണിക്കാതിരുന്നാലോ സ്വയവഞ്ചന തന്നെ! പ്രതിസ...