മറ്റൊരു ദ്രൗപദി കുടി
ഭാരതദേവിക്കു നാണം മറയ് ക്കുവാന്‍ കീറിയ കൂറയാമെന്നവണ്ണം കാമാര്‍ത്തനീചരാല്‍ ഭംഗിത ഗാത്രത്തെ പാവമാ പെണ്‍കുട്ടി വിട്ടുപോയി തന്മുന്നില്‍ തന്മക്കള്‍ ചെയ്തൊരാ ദുഷ്കര്‍മ്മം തെല്ലും തടുക്കാന്‍ തരപ്പെടാതെ ഗാന്ധാരിയെപ്പോലെ കണ്‍കെട്ടി നീതിയും രാജാവിനെപ്പോലെ അന്ധനായ് ന്യായവും നിസ്സഹരായിന്നു നിന്നുപോയി ആജീവനാളമൊരായിരം നാളമായ് പ്രാര്‍ഥനാക്കൂട്ടത്തില്‍ മിന്നിടുന്നു അപ്പൊരി പാറിപ്പടര്‍ന്നതി ശക്തമായ് ദുഷ്ടതയാകെ ദഹിപ്പിക്കും വഹ്നിയായ് കാട്ടുതീയായതു മാറിടട്ടെ! ( Update: This poem was published in Manorama Online under the title " ദുഃഖ, സ്നേഹാര്‍ദ്രം". You can find it here ) (Update: Adding the transliteration as requested by a friend. bhaaratha devikku naanam marakkuvaan kuuriya kuurayamenna vannam kamaartha neecharaal bhangitha gaathrathe paavamaa penkutti vittupoyi thanmunnil thanmakkal cheythoraa dushkarmmam thellum thaduppan tharappedathe gaandhariyeppole kanketti neethiyum raajavineppole andhanaay nyaayavum...