കാളി
ഉണ്ടക്കണ്ണുള്ളവൾ
നീണ്ടനാക്കുള്ളവൾ1
ചുണ്ടു ചെമന്നവൾ2
കാളി!
വക്കാണം3 മൂത്തിട്ടു
വെട്ടാനായ് വന്നോന്റെ
തൊണ്ടയറുത്തവൾ4
കാളി!
കോപത്തെയാറ്റുവാൻ
ചങ്കരൻ5 ചെന്നതും
ചങ്കിൽ ചവിട്ടിയോൾ
കാളി!
1. അധികം സംസാരിക്കുന്നവൾ എന്നും അർത്ഥം
2. ദേവിക്ക് ചോരകൊണ്ട്, സ്ത്രീയ്ക്ക് ചായംകൊണ്ട്
3. ദേവിക്ക് അസുരയുദ്ധം, സ്ത്രീയ്ക്ക് അയൽക്കാരനുമായി
4. ഉത്തരം മുട്ടിച്ചവൾ എന്നും അർത്ഥം
5. ഭർത്താവ്, ദേവിയുടെയും (ശിവൻ)
Comments