Posts

Showing posts from 2015

Simple Translation of Shlokas

परित्राणाय साधूनां विनाशाय च दुष्कृताम् ।  धर्मसंस्थापनार्थाय सम्भवामि युगे युगे നന്മ ചെയ്വോരെ രക്ഷിപ്പാൻ ദുഷ്ടന്മാരെയമർത്തുവാൻ  നേരും നെറിയും സ്ഥാപിക്കാൻ കാലാകാലം വരുന്നു ഞാൻ  

The parable of the lonely rose flower

Again he taught them and said: Once there was a man, passing by a lonely rose flower on the fence.  He asked the flower - Oh flower, it is a pity that you are here, by the fence, by the roadside. The beauty of your white petals blotted by the settled dust from ongoing traffic. Whatever scent you ever had, has flown away in the gusty wind. In your solitude, you don't even form part of a pattern that onlookers can enjoy. Is it fair to say that your very existance is empty and meaningless? The flower responded. Oh passer-by! your question has been answered by your own question. I have been waiting here all these days, suffering the wind and dust, for that one man, who being one in a thousand would stop by and ask of me an existential question. If I could evoke such thoughts even in one man, my very existance has been purposeful.  Answering thus, the flower fell down on the ground, having lived a fulfilled life. 

ഒരു കുടിയന്റെ മരണം

കള്ളുങ്കുപ്പി ചെരിച്ചൊഴിച്ചു മറിയം കെഞ്ചുന്ന വായ്ക്കുള്ളിലേ- യ്ക്കുള്ളങ്കൈയ്യിലൊളിച്ചുവച്ച വിഷമോ കാട്ടീല കെട്ട്യോനെയാൾ. പുള്ളിക്കാരനിരിക്കുവോളമരികിൽ 'വെള്ളം' കൊടുക്കാനവൾ; ഉള്ളം കൊണ്ടു വരിച്ചവൻ കെടുകിലോ  പാഷാണമാണാശ്രയം ------ കെടുക = ഇല്ലാതാവുക (മരിക്കുക എന്ന് വ്യംഗ്യം)

ഒരു മഞ്ഞുകാല സായാഹ്നത്തിൽ കാട്ടുപ്രാന്തത്തിൽ

This is a humble translation of Robert Forst's immortal "Stopping by the Woods on a Snowy Evening" Whose woods these are I think I know. His house is in the village though; He will not see me stopping here To watch his woods fill up with snow ഇക്കാട്ടുപ്രാന്താധിപനെൻ പഴക്കം ഗ്രാമത്തിലാണവനു വാസമെന്നാൽ തൂമഞ്ഞുപെയ്തുനിറയുന്ന ദൃശ്യം നാമിന്നുകാണുന്നതവന്നദൃശ്യം My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening of the year തൊഴുത്തടുത്തില്ലാത്തിടത്തു നിർത്താൻ വഴക്കമില്ലാഞ്ഞെന്റെയശ്വപോതം കുഴങ്ങുന്നു, കാടിന്നുമുറപൊയ്കമദ്ധ്യേ വർഷത്തിലേറ്റമിരുണ്ട സായം He gives his harness bells a shake To ask if there is some mistake The only other sound's the sweep Of easy wind and downy flake വാറൊന്നിളക്കി മണിയെക്കുലുക്കി കാര്യമെന്തെന്നവൻ, നാം പിഴച്ചോ? വേറോരു ശബ്ദവുമില്ല, വീശും ചെറുതായ കാറ്റും നറുതായ മഞ്ഞും   The woods are lovely dark and deep But I have promises to keep And miles to go before I ...

കടുവ

(A humble attempt at translating William Blake's Tiger Tiger Burning Bright ) Tyger Tyger, burning bright,  In the forests of the night;  What immortal hand or eye, Could frame thy fearful symmetry?  കടുവേ കടുവേ നെടുരാവിൽ കാടുകളേറും പടുതീയേ നിൻ ഭീകര സമമിതരൂപം വാർത്തൊരു കണ്ണേതേതുകരം? In what distant deeps or skies. Burnt the fire of thine eyes?  On what wings dare he aspire?  What the hand, dare seize the fire?  ഏതു വിദൂര ഖദേശത്തിൽ കത്തീ നിൻകണ്‍തീനാളം? ചിറകേതേറിപ്പാറുമവൻ? തീയെത്തീണ്ടിയതേതുകരം? And what shoulder and what art,  Could twist the sinews of thy heart?  And when thy heart began to beat,  What dread hand? what dread feet?  നിൻ ഹൃദയത്തിൻ പേശികളെ വരിയും തോളേ, തെന്തു കല? നിൻ ചങ്കിടി വന്നൊരു നേരം എന്തൊരു കൈ? എന്തൊരു പാദം? What the hammer? what the chain, In what furnace was thy brain?  What the anvil? what dread grasp,  Dare its deadly terrors clasp!  ചുറ്റിക, ചങ്ങലയേതോ? നി...

രണ്ടു മെഴുകുതിരികളുടെ ഉപമ

അവൻ പിന്നേയും അവരെ പഠിപ്പിച്ചുകൊണ്ടു പറഞ്ഞത്. ഒരുത്തന്നു രണ്ടു മെഴുകുതിരികൾ ഉണ്ടായിരുന്നു. അവൻ ഒന്ന് ഒരിടയനും മറ്റത് ഒരിടയപ്രമാണിക്കും കൊടുത്തു. ഇടയൻ തനിക്കു കിട്ടിയ മെഴുകുതിരി  തിരി ചെത്തി വെടിപ്പാക്കി മുറിയിൽ കത്തിച്ചുവച്ചു. അത് എല്ലാവർക്കും സന്തോഷം പകരുമാറ്‌ മുറിയിൽ സുഗന്ധവും പ്രകാശവും പരത്തി. ഇടയപ്രമാണിയാകട്ടെ തനിക്കു കിട്ടിയ മെഴുകുതിരി തന്റെ വിശാലമായ വിരുന്നുശാലയിൽ കത്തിച്ചുവയ്ക്കാനായി തന്റെ ഭൃത്യനെ ഏല്പിച്ചു. അവന്റെ ഭൃത്യനോ അതൊരു മൂലയ്ക്കൽ കത്തിച്ചുവച്ചു. വിരുന്നു ശാലയിലെ ജ്വലിക്കുന്ന ശരരാന്തലുകളുടെയും തിളങ്ങുന്ന വെള്ളിത്തകിടുകളുടെയും ഇടയിൽ ആ തിരി കത്തിയിരിക്കുന്നോ അതോ കെട്ടുപൊയോ എന്നുപോലും ആരും ശ്രദ്ധിച്ചില്ല. ഇതിലേതു തിരിയാകുന്നു ഉരുകിത്തീർന്നും സന്തോഷിച്ചത്‌ എന്നവൻ അവരോട് ചോദിച്ചു. അതിന്നു അവർ ഇടയനു കിട്ടിയ തിരി എന്നുത്തരം പറഞ്ഞു. അവൻ മറുപടിയായി ഞാൻ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു. ജ്ഞാനം ഉണ്ടായിട്ടും അതു പരപ്രയോജനത്തിനായി ഉപയോഗിക്കാൻ കഴിയാത്തതിനേക്കാൾ അത് ഇല്ലാതിരിക്കുന്നത് മനുഷ്യന്നു നല്ലതു.