കടുവ
(A humble attempt at translating William Blake's Tiger Tiger Burning Bright )
Tyger Tyger, burning bright, In the forests of the night; What immortal hand or eye, Could frame thy fearful symmetry? |
കടുവേ കടുവേ നെടുരാവിൽ കാടുകളേറും പടുതീയേ നിൻ ഭീകര സമമിതരൂപം വാർത്തൊരു കണ്ണേതേതുകരം? |
|
In what distant deeps or skies. Burnt the fire of thine eyes? On what wings dare he aspire? What the hand, dare seize the fire? | ഏതു വിദൂര ഖദേശത്തിൽ കത്തീ നിൻകണ്‍തീനാളം? ചിറകേതേറിപ്പാറുമവൻ? തീയെത്തീണ്ടിയതേതുകരം? | |
And what shoulder and what art, Could twist the sinews of thy heart? And when thy heart began to beat, What dread hand? what dread feet? | നിൻ ഹൃദയത്തിൻ പേശികളെ വരിയും തോളേ, തെന്തു കല? നിൻ ചങ്കിടി വന്നൊരു നേരം എന്തൊരു കൈ? എന്തൊരു പാദം? | |
What the hammer? what the chain, In what furnace was thy brain? What the anvil? what dread grasp, Dare its deadly terrors clasp! | ചുറ്റിക, ചങ്ങലയേതോ? നിൻ ബുദ്ധിയെ വാർത്തോരുലയേത്? അടകല്ലേത്? ഭയങ്കരമാ- മതിനെയിറുക്കിയ കൊടിലേത്? | |
When the stars threw down their spears And water’d heaven with their tears: Did he smile his work to see? Did he who made the Lamb make thee? | താരകൾ കണ്ണീർക്കുന്തത്താൽ വാനിടമാകെ നനച്ചപ്പോൾ തൻ പണി കണ്ടു ചിരിച്ചോ താൻ? കുഞ്ഞാടെ തീർത്തോൻ താനോ? | |
Tyger Tyger burning bright, In the forests of the night: What immortal hand or eye, Dare frame thy fearful symmetry? | കടുവേ കടുവേ നെടുരാവിൽ കാടുകളേറും പടുതീയേ നിൻ ഭീകര സമമിതരൂപം തീർപ്പാൻ തുനിയും കണ്ണേതു? |
Comments