ഒരു മഞ്ഞുകാല സായാഹ്നത്തിൽ കാട്ടുപ്രാന്തത്തിൽ
This is a humble translation of Robert Forst's immortal "Stopping by the Woods on a Snowy Evening"
Whose woods these are I think I know. His house is in the village though; He will not see me stopping here To watch his woods fill up with snow | ഇക്കാട്ടുപ്രാന്താധിപനെൻ പഴക്കം ഗ്രാമത്തിലാണവനു വാസമെന്നാൽ തൂമഞ്ഞുപെയ്തുനിറയുന്ന ദൃശ്യം നാമിന്നുകാണുന്നതവന്നദൃശ്യം |
My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening of the year | തൊഴുത്തടുത്തില്ലാത്തിടത്തു നിർത്താൻ വഴക്കമില്ലാഞ്ഞെന്റെയശ്വപോതം കുഴങ്ങുന്നു, കാടിന്നുമുറപൊയ്കമദ്ധ്യേ വർഷത്തിലേറ്റമിരുണ്ട സായം |
He gives his harness bells a shake To ask if there is some mistake The only other sound's the sweep Of easy wind and downy flake | വാറൊന്നിളക്കി മണിയെക്കുലുക്കി കാര്യമെന്തെന്നവൻ, നാം പിഴച്ചോ? വേറോരു ശബ്ദവുമില്ല, വീശും ചെറുതായ കാറ്റും നറുതായ മഞ്ഞും |
The woods are lovely dark and deep But I have promises to keep And miles to go before I sleep And miles to go before I sleep | ശ്യാമം മനോജ്ഞമിക്കാടു പാരം കാമ്യമെന്നാലും തിരിക്കണം നാം കാതങ്ങളുണ്ടെന്റെ യാത്ര തീരാൻ കാതങ്ങളുണ്ടെന്റെ യാത്ര തീരാൻ |
Notes:
- പഴക്കം = പരിചയം
- കാണുന്നതവന്നദ്രൃശ്യം = കാണുന്നത് അവന്ന് അദൃശ്യം
- കാടിന്നുമുറപൊയ്കമദ്ധ്യേ = കാടിന്നും ഉറപൊയ്കക്കും മദ്ധ്യേ എന്നുവേണം (ദോഷമാണെന്നറിയാം)
- നാം പിഴച്ചോ = നമുക്കു വഴി പിഴച്ചോ
Comments