യമകവിലാസം
യമകവിലാസം യമക വിലാസം = യമകത്തിന്റെ വിലാസം യമകവി ലാസം = യമകവിയുടെ ലാസം (നർത്തനം) യമകവി = (കവിതയെ) കൊല്ലുന്ന കവി എന്റെ യമക (ദുർ) ഉപയോഗങ്ങൾ സമാഹരിച്ചത്. പേരിൽനിന്നുതന്നെ ഗുണനിലാവാരം ഊഹിച്ചുകൊള്ളണം :-) 3/19/2024 അനിത അനിതരസാധാരണമൊരുപ്രാസം അനിത രസാധാരമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ അരമണി അരമണിനേരമിരുന്നൊരു ബാല അരമണി ചെമ്പുമുലഞ്ഞൊരു ചേല അരമണിയാൾ! അവൾ ചെയ്തൊരു വേല! അരമണിവോർക്കൻപുണ്ടാകേല! അരമണിനേരം = അര മണിക്കൂർ നേരം അരമണി = അരയിലെ മണി അരമണി = അ + രമണി = രമണിയല്ലാത്തവൾ അരമണിവോർ = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ (രണ്ടാം വരി വെറും വർണ്ണനയാണ്. ഈ സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.) ഒരുമയിലാനന്ദം കൊണ്ടാടി പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദംകൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി ഒരുമയിലാനന്ദം കൊണ്ടാടി കഥകളി കഥകളിയുടെ നാട് കഥകളിവിടെ സുലഭം കരയും തിരയും ...