Posts

Showing posts from 2017

Autumn Leaves

Them Autumn leaves know to go out in style...

ശകലം - 05/29/2017

ചിത്തവൃത്തിനിരോധം താൻ  യോഗമെന്നു പതാഞ്ചലി 

ശകലം - 4/4/2017

അനിതരസാധാരണമൊരുപ്രാസം അനിത രസാധാരമായ് ചമച്ചാൾ -------------------- അനിത = കവയിത്രിയുടെ പേർ 

ശകലം - 4/1/2017

സംഗതമായൊരു സങ്കടമെല്ലാം ശംകരമായി തീർന്നീടേണം  

ശകലം - 03/18/2017

നശ്വരമായൊരീ ജീവിതം കൊണ്ടങ്ങ- നശ്വരമായൊന്നു നിർമ്മിക്കാനായ് ഈശ്വരൻ തന്നൊരുപാധിയാം മാനസം വിശ്വവുമങ്ങനെ തന്നെ ...

ശകലങ്ങൾ

ആരെയും കാണുവാനില്ലല്ലോ കൂട്ടിനായ്  ചാരെയും ദൂരെയും മറ്റെങ്ങാനും  കന്യക തന്നുടെ ഗർഭത്തിലുണ്ടായി ധന്യശിരോമണി യേശുനാഥൻ 

ശകലം - 2/15/2017

തുമ്പത്തിൽ പാലു കുടിക്കുവാനായ് ചെറു- തുമ്പി വിതുമ്പിക്കരഞ്ഞു 

ശകലം - 01/05/2017

മായാവിനോദങ്ങൾ ചെയ്യുന്ന കൂട്ടത്തിൽ മായാവിനോദനവും കഴിച്ചാൻ മായാവിനോദനം = മായയെ ഓടിച്ചു കളയൽ വിനോദന = ഓടിച്ചു കളയുന്ന